ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകി. പുതിയതായി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.[www.malabarflash.com]
കലാകാരന്മാർ കോവിഡ് ഇല്ലെന്ന പരിശോധന ഫലം നൽകണം. മേക്കപ്പ് കഴിവതും വീട്ടിൽ തന്നെ പൂർത്തിയാക്കണം. ഓഡിറ്റോറിയത്തിൽ പരമാവധി 200 കാണികളെ മാത്രമേ അനുവദിക്കാവൂ. തുറസായ സ്ഥലങ്ങളിൽ ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂവെന്നും മാർഗനിർദേശത്തിൽ പറയുന്നു.
മാസ്കോ ഫേസ് ഷീൽഡോ നിർബന്ധമായും ധരിക്കണം. വേദിയും സദസും പരിപാടിക്ക് മുൻപ് അണുവിമുക്തമാക്കണം. അതേസമയം, സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം അനുസരിച്ച് അതത് സർക്കാരുകൾക്ക് പരിപാടികൾക്ക് അനുവാദം നൽകാതിരിക്കാമെന്നും കേന്ദ്രം അറിയിച്ചു.
0 Comments