ഡോ. അനൂപിന്റെ ക്ലിനിക്കൽ ശസ്ത്രക്രിയക്ക് വിധേയയായ കുട്ടി മരിക്കാനിടയായതിനെ കുറിച്ചും അന്വേഷിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.
കൊല്ലം സിറ്റി പോലിസ് കമ്മീഷണർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
ഡോക്ടർക്ക് മനസംഘർഷം ഉണ്ടായ സംഭവങ്ങളിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
0 Comments