ചെറുവത്തൂർ: പ്രമുഖ ഗൃഹോപകരണ വില്പന സ്ഥാപനമായ ഇ പ്ലാനറ്റിൻ്റെ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റിട്ടെയിൽ ഷോറും ചെറുവത്തൂരിൽ ദേശീയ പാതയ്ക്ക് സമീപം പ്രവർത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങ് ഇ പ്ലാനറ്റ് ഗ്രൂപ്പ് ചെയർമാൻ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]ഇ പ്ലാനറ്റ് ഗ്രൂപ്പ് എം ഡിയും നിക്ഷാൻ ഇലക്ട്രോണിക്സ്, ഇഹം ഡിജിറ്റൽ എന്നിവയുടെ മാനേജിങ് പാർട്ണറുമായ എം എം വി മൊയ്തു, ഡയറക്ടർമാരായ ഫൈസൽ കെ പി, നിക്ഷാൻ അഹ്‌മദ്, അശ്‌കർ അലി, മുഹമ്മദ് കുഞ്ഞി, ജലീൽ ഷൗക്കത്തലി, ഇൻഡ്യ ടവർ എംഡി ടി സി റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
ഗുണമേന്മയും വിലക്കുറവും ബലാബലം മത്സരിക്കുന്ന ഉല്പന്നങ്ങളോടു കൂടിയാണ് ഷോറൂം ചെറുവത്തൂരിൽ തുറന്നു കൊടുത്തതെന്നും പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ഇ പ്ലാനറ്റിൽ നിന്നുമുള്ള ഷോപ്പിംഗ് ചെറുവത്തൂരുക്കാർക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കുമെന്നും ഇ പ്ലാനറ്റ് ഗ്രൂപ്പ് ഡയറക്ടർമാർ പറഞ്ഞു.
0 Comments