കാറുകളിലെത്തിയ സംഘം കൈക്കമ്പ ദേശീയപാതയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. രണ്ട് കൈത്തോക്ക് ഉപയോഗിച്ച് പരസ്പ്പരം നിറയൊഴിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ഏതാനും ദിവസമായി മയക്കുമരുന്ന് ഇടപാടിലെ തര്‍ക്കത്തെ തുടന്ന് ഇരു സംഘങ്ങള്‍ പോര്‍വിളി തുടങ്ങിയിരുന്നു. രണ്ട് കാറുകളിലെത്തിയ പത്തോളം വരുന്ന സംഘം കൈക്കമ്പ ദേശീയപാതയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ഏറ്റുമുട്ടിയത്.
വൈകിട്ട് അഞ്ച് മണിയോടെ ഉപ്പള ടൗണില്‍ വെച്ച് ഒരു യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ യുവാവ് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരസ്യമായ ഏറ്റുമുട്ടല്‍ ഉണ്ടായത്.
വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘങ്ങള്‍ എത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വെടിവെപ്പില്‍ ഒരു കാറിന്റെ ഗ്ലാസ് തകര്‍ന്നിരുന്നുവെങ്കിലും ആ കാറും കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നും പ്രതികള്‍ക്കായി തെരെച്ചില്‍ തുടരുന്നതായും പോലീസ് പറഞ്ഞു.
0 Comments