പദ്ധതിക്കായി തയാറാക്കിയ വിശദമായ രൂപരേഖയനുസരിച്ച് 95,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണു ലക്ഷ്യമിടുന്നത്. ചില പദ്ധതികൾ പൂർത്തിയാക്കാൻ കാലതാമസമുണ്ടായാലും അന്പതിനായിരം തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അന്പതിനായിരം തൊഴിവസരം സൃഷ്ടിക്കാനുള്ള പദ്ധതി മുന്പു പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക് ഡൗണ് മൂലം നടപ്പിലാക്കാനാകാതെ പോയ സാഹചര്യത്തിലാണ് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാഴ്ച കൂടുന്പോൾ പദ്ധതിയുടെ വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോർട്ടൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രിയ വ്യക്തമാക്കി.
സർക്കാർ, അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ 18,600 പേർക്ക് തൊഴിൽ നൽകും. സ്ഥിര, താത്കാലിക, കരാർ നിയമനങ്ങൾ ഇതിൽ പെടും.
ഹയർ സെക്കൻഡറി സ്കൂളുകളിൽ 425 തസ്തികകളും എയ്ഡഡ് കോളജുകളിൽ 700 തസ്തികകളും പുതിയ കോഴ്സുകളുടെ ഭാഗമായി 300 താത്കാലിക തസ്തികകളും സൃഷ്ടിക്കും. എയ്ഡഡ് സ്കൂളുകളിൽ 6,911 തസ്തികകളിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്യും.

നിയമനം അഡ്വൈസ് കിട്ടിയിട്ടും സ്കൂളുകൾ തുറക്കാത്തതുകൊണ്ട് ജോലിക്കു ചേർന്നിട്ടില്ലാത്ത 1,632 പേരുമുണ്ട്. എല്ലാം ചേർത്ത് വിദ്യാഭ്യാസ മേഖലയിൽ 10,968 പേർക്കാണ് തൊഴിൽ നൽകുക.
മെഡിക്കൽ കോളജുകളിൽ 700 തസ്തികകളും പൊതു ആരോഗ്യ സംവിധാനത്തിൽ 500 തസ്തികകളും സൃഷ്ടിക്കും. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1000 ജീവനക്കാർക്ക് താത്കാലിക നിയമനം നൽകും.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി 500 പേരെ നിയമിക്കും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കു പുറത്ത് മറ്റു വകുപ്പുകളിലായി 1,717 പേർക്ക് തൊഴിൽ ലഭ്യമാകും.
പിഎസ്സി വഴി 100 ദിവസത്തിനുള്ളിൽ 5,000 പേർക്കെങ്കിലും നിയമനം നൽകും. 42 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ 1,178 സ്ഥിരം നിയമനങ്ങളും 342 താത്കാലിക നിയമനങ്ങളും 241 കരാർ നിയമനങ്ങളും അടക്കം 1,761 നിയമനങ്ങൾ നടത്തും.
സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം, താത്കാലിക നിയമനങ്ങൾ നടത്തും. കെഎസ്എഫ്ഇയിൽ നവംബറിനകം 1000 പേർക്ക് നിയമനം നൽകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ ആകെ 3977 പേർക്ക് നിയമനം നൽകും. വ്യവസായ മേഖലയിൽ 23,100 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഐടി പാർക്കുകളിലും സ്റ്റാർട്ട്അപ്പുകളിലുമായി 2,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സഹകരണ മേഖലയിലൂടെ 17,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വായ്പ നൽകി തുടക്കം കുറിക്കുന്ന സംരംഭങ്ങളിലൂടെയാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്.
സഹകരണ വകുപ്പ്, സഹകരണ ബാങ്കുകൾ, സഹകരണ സംഘങ്ങൾ എന്നിവയിൽ 500 സ്ഥിരനിയമനങ്ങൾ നടത്തും. കുടുംബശ്രീ വഴി 15,441 പേർക്ക് തൊഴിൽ നൽകും.
മൂന്നുമാസംകൊണ്ട് 500 ജനകീയ ഹോട്ടലുകൾകൂടി സ്ഥാപിക്കും. ഇവയിൽ കുറഞ്ഞത് 1500 പേർക്ക് തൊഴിൽ ലഭിക്കും.
കുടുംബശ്രീ ഡിസ് ഇൻഫെക്ഷൻ ടീമുകളിൽ 300 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments