NEWS UPDATE

6/recent/ticker-posts

സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം; സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമത്തെ സൗദി  സഖ്യസേന പരാജയപ്പെടുത്തിയതായി സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.[www.malabarflash.com]


ശനിയാഴ്ച്ച രാവിലെയാണ് അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണ ശ്രമം നടന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ആക്രമണം നടത്തുന്നത്. ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമലംഘനമാണെന്നും വക്താവ് പറഞ്ഞു.

Post a Comment

0 Comments