NEWS UPDATE

6/recent/ticker-posts

തൗഫീഖ് സാഹിബേ...'; ഹലാല്‍ ലൗ സ്റ്റോറിയുടെ കിടിലൻ ടീസര്‍

സക്കരിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്റ്റോറി'യുടെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15നാണ്‌‌ സിനിമ വേള്‍ഡ് വൈഡ് റിലീസ് ചെയുന്നത്. ചിത്രത്തിന്‍റെ ട്രൈലര്‍ ബുധനാഴ്ച  പുറത്തിറക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു.[www.malabarflash.com]


ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സൂപ്പർ ഹിറ്റ് സിനിമ 'സുഡാനി ഫ്രം നൈജീരി'യക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.

ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ. സൈജു ശ്രീധരന്‍ എഡിറ്റിങ്ങും അജയ് മേനോന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് സംഗീതം ഒരുക്കിയത്.",

സൂപ്പർ ഹിറ്റ് സിനിമ 'സുഡാനി ഫ്രം നൈജീരി'യക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.

ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ. സൈജു ശ്രീധരന്‍ എഡിറ്റിങ്ങും അജയ് മേനോന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് സംഗീതം ഒരുക്കിയത്.

Post a Comment

0 Comments