കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. ഹൈക്കോടതിയാണ് രണ്ടുമാസത്തെ സ്റ്റേ അനുവദിച്ചത്.[www.malabarflash.com]
ലൈഫ് മിഷനെയും കരാറുകാരായ യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് ലൈഫ് പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചുവെന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്.
0 Comments