NEWS UPDATE

6/recent/ticker-posts

കളക്ടർ ഇടപെട്ടു: കമലാക്ഷിക്ക് പട്ടയം ലഭിച്ചത് ഒരാഴ്ചക്കുള്ളിൽ

ബേക്കൽ: സ്വന്തo കിടപ്പാടത്തിന് ഒരിക്കലും രേഖകിട്ടില്ലെന്ന് ഈ കുടുംബത്തിനറിയില്ലായിരുന്നു. സാങ്കേതിക കുരുക്കഴിക്കാനുള്ള
ത്രാണിയും ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് ജില്ലാ കളക്ടറൂടെ ഇടപെടലില്‍ ഒരാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് ദേശീപതയ്ക്കരികില്‍ അഞ്ചു സെന്റു ഭൂമിയും അടച്ചുറപ്പുള്ള വീടിനുള്ള വഴിയും തെളിഞ്ഞത്.[www.malabarflash.com]

ബേക്കല്‍ കോട്ടയുടെ തൊട്ടടുത്ത് താമസിക്കുന്ന കമലാക്ഷിക്കും കുടുംബത്തിനുമാണ് ജില്ലാ ഭരണകൂടം സഹായവുമായെത്തിയത്. 42 വർഷം മുന്‍പാണ് കൃഷ്ണന്‍റെ ഭാര്യയായി കമലാക്ഷി ബേക്കല്‍ കോട്ടയുടെ തൊട്ടടുത്ത് താമസത്തിനെത്തിയത്. ഭർത്താവ് മരിച്ച കമലാക്ഷിയുടെ നാലു മക്കളിൽ രണ്ടു പെൺമക്കൾ കല്യാണം കഴിഞ്ഞ് ഭർതൃവീട്ടിലാണ് താമസം. ആൺ മക്കൾ രണ്ട് പേരും മരണപ്പെട്ടു.അതിൽ ഒരാളുടെ ഭാര്യയും കുഞ്ഞും കമലാക്ഷിയുടെ കൂടെയാണ് താമസം.

ഇവര്‍ താമാസിച്ചിരുന്ന വീട് തകര്‍ന്ന് വീഴാറായി. കൈവശ ഭൂമിക്കാകട്ടെ രേഖയുമില്ല. കേന്ദ്ര പുരാവസ്ഥു വകുപ്പിൻ്റെ(എ.എസ്.ഐ.) കീഴിലുള്ള ബേക്കൽ കോട്ടയുടെ 100 മീറ്റർ നിയന്ത്രണ രേഖക്കുള്ളിലായതിനാൽ പട്ടയമോ സ്വകാര്യ വ്യക്തികളുടെ നിര്‍മിതികള്‍ക്ക് അനുമതിയും അപ്രാപ്യവുമായിരുന്നു. 

ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടിൽ താമസിക്കുന്ന കമലാക്ഷിയുടെ അവസ്ഥ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ സുനിൽ കുമാർ കലക്ടറെ അറിയിക്കുകയായിരുന്നു. കളക്ടറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന്.പനയാൽ വില്ലേജിലെ ബട്ടത്തൂരില്‍ ദേശീയ പാതയോരത്ത് അഞ്ചു സെന്റു സ്ഥലം നൽകാൻ കാലതാമസം ഇല്ലാതെ നടപടി ഉണ്ടായി .

ഇതിനു പുറമേ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി കമലാക്ഷിക്ക് വീടു നിർമിച്ചു നൽകാൻ പള്ളിക്കര പഞ്ചായത്തിനോട് കളക്ടർ നിർദ്ദേശിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് സുരക്ഷിതമായ ഒരു വീട് യാഥാർത്ഥുമാവും എന്ന പ്രതീക്ഷയിലാണ് കമലാക്ഷിയും കുടുംബവും.

കലക്ട്രേറ്റിൽ നടന്ന ചടങ്ങില്‍ വെച്ച് മന്ത്രി ഇ. ചന്ദ്രശേഖരൻ കമലാക്ഷിക്ക് പട്ടയം കൈമാറി . നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. 

Post a Comment

0 Comments