പള്ളി നിര്‍മാണത്തിനായി ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ച ഇന്‍ഡോ- ഇസ്‌ലാമിക് കള്‍ച്ചറന്‍ ഫൗണ്ടേഷനാണ് (ഐ.ഐ.സി.എഫ്) രോഹിത് ശ്രീവാസ്തവ ഫണ്ട് നല്‍കിയത്.
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍ നേരത്തെ പള്ളി നിര്‍മാണത്തിലേക്കായി പണം നല്‍കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് പുറത്തുനിന്നൊരാളുടെ ഫണ്ട് സ്വീകരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഈ ഫണ്ട് സ്വീകരിച്ചതെന്ന് ഐ.ഐ.സി.എഫ് സെക്രട്ടറി അത്താര്‍ ഹുസൈന്‍ പറഞ്ഞു.
അഞ്ചേക്കര്‍ സ്ഥലത്ത് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് പ്രചോദനമേകിയിരിക്കുകയാണ് ഈ സംഭാവനയെന്ന് അത്താര്‍ ഹുസൈന്‍ പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം നവംബറിലാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടുകൊടുക്കാനും പകരം അഞ്ചേക്കര്‍ പള്ളിക്കായി മറ്റൊരു സ്ഥലത്ത് നല്‍കാനും സുപ്രിംകോടതി വിധിച്ചത്. 16-ാം നൂറ്റാണ്ടില്‍ പണിത പള്ളി 1992 ഡിസംബര്‍ ആറിനാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്.
പണ്ടുകാലത്ത് ഇരുവിഭാഗവും സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്ന കാര്യം ഉയര്‍ത്തിക്കാട്ടുന്നതുയം ഇന്‍ഡോ- ഇസ്‌ലാമിക് സംസ്‌കാരം വെളിപ്പെടുത്തുന്നതുമായിരിക്കും അഞ്ചേക്കര്‍ സ്ഥലത്തെ നിര്‍മാണമെന്ന് അത്താര്‍ ഹുസൈന്‍ പറഞ്ഞു.

0 Comments