തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് കസ്റ്റംസ് കസ്റ്റഡിയിൽ ദേഹാസ്വാസ്ഥ്യം. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാർഡിയാക് ഐ.സി.യുവിലാണ് അദ്ദേഹം ചികിൽസയിലുള്ളത്.[www.malabarflash.com]
ചോദ്യം ചെയ്യാൻ ഹാജരാവാൻ ആവശ്യപ്പെട്ട് വൈകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് കസ്റ്റംസ് വാഹനത്തിൽ പോകവെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നീട് കസ്റ്റംസ് സംഘം തന്നെ ശിവശങ്കറിനെ ആശുപത്രിയിലാക്കുകയായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ശിവശങ്കറിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തിയിട്ടുണ്ട്.
അതേസമയം, കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. മൂന്നാംതവണ എട്ട് മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
0 Comments