പോലീസ് കേസിൽ അകപ്പെട്ട് ജയിലിൽ ആയ ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി.
കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. ഒരു വർഷം മുൻപ് ഭർത്താവിനെ കാണാൻ കൊട്ടാരക്കര സബ് ജയിലിലെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി പീഡനം തുടരുകയുമായിരുന്നു. പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ശല്യം തുടർന്നതോടെ ഒരാഴ്ച മുൻപ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഭർത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏൽപിച്ചിരുന്നതായും ഇയാൾ ഈ തുക ചില നേതാക്കൾക്ക് കൈമാറിയതായും പരാതിയിലുണ്ട്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതി വനിതാ പോലീസ് സ്റ്റേഷനിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കും ഭാര്യക്കുമെതിരെ കേസെടുത്തതിന് പിന്നാലെ ഇവർ ഒളിലാണ്.

0 Comments