NEWS UPDATE

6/recent/ticker-posts

യുവാവ് ക്രൂര മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ കുരുക്കിയത് പഴുതടച്ചുള്ള അന്വേഷണം

മലപ്പുറം: താനൂരിൽ ബേപ്പൂർ സ്വദേശിയായ യുവാവ് ക്രൂര മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ കുരുക്കിയത് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള പഴുതടച്ചുള്ള അന്വേഷണം. [www.malabarflash.com]

ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ കഴിവു തെളിയിക്കുന്നുവെന്ന തോന്നലാണ് വൈശാഖിനെ കൊന്നു തള്ളാൻ സഹപ്രവർത്തകനായ ദിനൂപിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് താനൂരിലെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തിൽ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് കണ്ടെത്തി. 

വൈശാഖിന്റെ തലയ്ക്കു പിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കൾ കൊണ്ടുള്ള അടിയേറ്റതിനാലാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.

തിയറ്ററിൽ ആശാരിപ്പണിക്കായാണ് ഒരു വര്‍ഷം ബേപ്പൂര്‍ സ്വദേശി വൈശാഖും പാലക്കാട് സ്വദേശി ദിനൂപും താനൂരിൽ എത്തിയത്. ലോക്ഡൗണിനു മുൻപ് തന്നെ അടഞ്ഞു കിടന്നിരുന്ന തിയറ്ററിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.


വൈശാഖിനെ കാണാനില്ലെന്നു പോലീസിനെ അറിയിച്ചത് ദിനൂപായിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെ സമീപത്തെ കുളത്തില്‍ വീഴാനുള്ള സാധ്യതയും ദിനൂപ് പോലീസുമായി പങ്കുവച്ചിരുന്നു. ഈ സൂചനയനുസരിച്ച് നടത്തിയ പരിശോധനയിലാണ് വൈശാഖിന്റെ മൃതദേഹം കണ്ടെടുത്തത്. ശരീരത്തില്‍ കാര്യമായി പരുക്കുകളൊന്നും ഇല്ലാതിരുന്നതോടെ സാധാരണ രീതിയിലായിരുന്നു പോലീസ് നടപടികള്‍.

Post a Comment

0 Comments