NEWS UPDATE

6/recent/ticker-posts

മന്ത്രിമാരായ എം.എം. മണിക്കും കെ ടി ജലീലിനും കോവിഡ്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു. എം.എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]

മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയുള്ളതിനാല്‍ മന്ത്രി എംഎം മണിക്ക് അതീവ ശ്രദ്ധയും പരിചരണവുമാണ് നല്‍കുന്നത്.  മന്ത്രി ജലീല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയും.

ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  നേരത്തേ ധനമന്ത്രി തോമസ് ഐസക്, വ്യവസായി മന്ത്രി ഇ പി ജയരാജന്‍, കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സ തേടിയിരുന്നു. 


Post a Comment

0 Comments