കൊച്ചി: മഹീന്ദ്ര ഗ്രൂപ്പ് 75-ാം വാര്‍ഷികം ആഘോഷത്തിന്‌റെ ഭാഗമായി ഐതിഹാസിക എസ്യുവിയായ ഓള്‍-ന്യൂ ഥാര്‍ പുറത്തിറക്കി. എഎക്സ്, എല്‍എക്സ് എന്നീ രണ്ട് ട്രിമ്മുകളില്‍ ഥാര്‍ ലഭ്യമാകും. എഎക്സ് സീരീസിന് 9.80 ലക്ഷം രൂപമുതലും എല്‍എക്സ് സീരീസിന് 12.49 ലക്ഷം രൂപമുതലും ലഭ്യമാണ്.[www.malabarflash.com]
ഓള്‍-ന്യൂ ഥാറിന്റെ ക്ലാസിക് സിലൗറ്റിനുള്ളില്‍ അതിന്റെ സമകാലിക സ്റ്റൈലിംഗ് ഉള്‍ക്കൊളളിച്ചിരിക്കുന്നു. ഓള്‍-ന്യൂ ഥാറില്‍ പ്രകടനം, ദൈനംദിന സുഖസൗകര്യവും, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ ഒരു വലിയ കുതിപ്പുതന്നെയാണ്. സമകാലിക എസ്യുവിയുടെ എല്ലാം ഘടകങ്ങളും ഉള്‍ക്കൊളളിച്ച ഒരു ഐക്കോണിക് വാഹനം തന്നെയാണ് ഓള്‍-ന്യൂ ഥാര്‍.
എല്ലാ ശ്രേണിയിലുമുളള പുതിയ ഥാറിന്റെ ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപ നല്‍കി ഓള്‍-ന്യൂ ഥാര്‍ ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് വിശാലമായ വേരിയന്റുകളിലും, നിറങ്ങളും, ഓപ്ഷനുകളിലും ഓള്‍-ന്യൂ ഥാര്‍ ലഭ്യമാണ്.
0 Comments