നേരത്തെ കോൺടാക്ടുകളും ചാറ്റുകളും മാത്രമായിരുന്ന വാട്സ്ആപ്പിന്റെ സേർച്ച് ഓപ്ഷനിലൂടെ യൂസർമാർക്ക് ലഭ്യമായിരുന്നത്. അഡ്വാൻസ്ഡ് സേർച്ച് എന്ന ഓപ്ഷൻ പ്രധാനമായും യൂസേഴ്സിനെ സഹായിക്കുന്നത് ആരെങ്കിലും അയക്കുന്ന ടെക്സ്റ്റ് മെസ്സേജുകൾ മാത്രം തിരയാനല്ല. മറിച്ച്, ചിത്രങ്ങൾ, ഡോക്യുമെൻറുകൾ, ഓഡിയോ, GIF പോലെയുള്ള മെസ്സേജുകളും ഇനി എളുപ്പം തിരഞ്ഞുകണ്ടെത്താം.
ആരെങ്കിലും അയക്കുന്ന വെബ് സൈറ്റ് ലിങ്കുകൾ പോലും തിരയാം. പുതിയ അഡ്വാൻഡ്സ് സേർച്ച് ഓപ്ഷന്റെ ഭാഗമായി പുതിയ ഫിൽട്ടറുകളും സേർച്ച് ബാറിന്റെ തൊട്ടുതാഴെയായി തന്നെ വാട്സ്ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
എങ്ങനെ പുതിയ ഫീച്ചർ ഉപയോഗിക്കുമെന്നും നോക്കാം.
- പ്ലേസ്റ്റോറിൽ പോയി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക.
- വാട്സ്ആപ്പ് തുറക്കുക. വലതുഭാഗത്തുള്ള സേർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- സേർച്ച് ബാറിന് താഴെ കാണുന്ന മീഡിയ വിൻഡോയിൽ നിന്ന് (photos, videos, links, GIFs, audio, and documents) ഇഷട്മുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ഫോട്ടോസ് ആണ് തെരഞ്ഞെടുത്തത് എങ്കിൽ ചാറ്റിലുള്ള ഒരാളുടെ പേര് ടൈപ്പ് ചെയ്താൽ അയാൾ അയച്ച ഫോട്ടോസ് മാത്രമായി കാണാം.
- അതുപോലെ കീവേർഡുകൾ ടൈപ്പ് ചെയ്ത് ആവശ്യമുള്ള ഉള്ളടക്കങ്ങളും കണ്ടെത്താം.",
0 Comments