NEWS UPDATE

6/recent/ticker-posts

പത്താമുദയം ചടങ്ങിൽ മാത്രം; പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളും ഉണ്ടാവില്ല

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിൽ കുലകൊത്തി ആഘോഷിക്കുന്ന നാല് ഉത്സവങ്ങളിൽ ആദ്യം നടത്തുന്ന 'പത്താമുദയം' ഇത്തവണ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും തീരുമാനിച്ചു.[www.malabarflash.com] 

തുലാം സംക്രമദിവസമായ ശനിയാഴ്ച പത്താമുദയത്തിന് ഭണ്ഡാര വീട്ടിൽ കുലകൊത്തി. കോവിഡ് നിബന്ധനകൾ പൂർണമായും പാലിച്ച് 26 ന് രാത്രി ഭണ്ഡാരവീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത് പുറപ്പെടും . 27 ന് പത്താമുദയ ആഘോഷങ്ങൾ ചടങ്ങുകള്‍ മാത്രമാക്കും. ഭക്തർക്കായുള്ള പുത്തരി സദ്യയും ഉണ്ടായിരിക്കില്ല.മുന്‍ വര്‍ഷങ്ങളില്‍ പുത്തരി സദ്യയ്ക്ക് 5000 ത്തിലധികം പേര്‍ പങ്കെടുക്കുമായിരുന്നു.

തുലാഭാരമടക്കമുള്ള നേർച്ചകൾ നടത്തില്ല. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിന് ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളുമായി വിശ്വാസികള്‍ സഹകരിക്കണമെന്ന് പ്രസിഡന്റ്‌ അഡ്വ.കെ.ബാലകൃഷ്ണൻ അറിയിച്ചു.

ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി. സന്ധ്യയ്ക്ക് ശേഷമുള്ള ‌ നിത്യ ഭജനയും മഹാനവമി നാളിലെ വാഹനപൂജയും വിജയദശമി നാളിലെ വിദ്യാരംഭവും ഉണ്ടാവില്ല.

Post a Comment

0 Comments