NEWS UPDATE

6/recent/ticker-posts

നവീകരിച്ച പളളിക്കര ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

പളളിക്കര
: നവീകരിച്ച വെളുത്തോളിയിലെ പളളിക്കര ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

വിവിധ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുക, ബേക്കല്‍ പരിധിയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍
വഴിയൊരുക്കുക എന്നലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങുന്നത്.

2018 ല്‍ കത്തിനശിച്ച പ്ലാസ്റ്റിക്ക് സംസ്കരണ കേന്ദ്രത്തിന് പുതു ജീവന്‍ നല്‍കാന്‍
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒരു കെട്ടിടം നിര്‍മിച്ചു. കൂടാതെ പള്ളിക്കര പഞ്ചായത്ത് യന്ത്രങ്ങള്‍ വാങ്ങിയത്തിനൊപ്പം, ദിവത്സര പദ്ധതി പ്രകാരം മറ്റൊരു കെട്ടിടം നിര്‍മിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തു. 

ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂര്‍, പുല്ലൂര്‍-പെരിയ, മടിക്കൈ, എന്നീ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി മാറ്റും. ആധുനിക സംവിധാനങ്ങളോട് കൂടി നവീകരിച്ച മാലിന്യ സംസ്‌കരണ കേന്ദ്രമാണ്.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, സ്വിച്ച് ഓണ്‍ കര്‍മo നടത്തി. നവീകരിച്ച കംപ്രസിറിന്റെ ഉദ്ഘാടനം അജയന്‍ പനയാല്‍ നിര്‍വഹിച്ചു. പളളിക്കര പഞ്ചായത്ത് പ്രസി. പി ഇന്ദിര അധ്യക്ഷത വഹിച്ചു. പളളിക്കര പഞ്ചായത്ത് സെക്രട്ടറി എം.കെ.രാധാകൃഷ്ണന്‍ ,
ടി.എം അബ്ദുള്‍ ലത്തീഫ്, പി.ലക്ഷ്മി, ടി.മുഹമ്മദ് കുഞ്ഞി, കെ.എ.ബിന്ദു, കെ.ഭാനുമതി, പി.കെ അബ്ദുളള, രാഘവന്‍ വെളുത്തോളി, പി .പദ്മിനി, വി. അമ്പൂഞ്ഞി, എ.കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments