പകല്‍ സമയങ്ങളില്‍ സാധാരണ കൂലിവേല യ്ക്ക് പോയി സ്ഥലത്തെ കുറിച്ച് പഠിച്ചതിനു ശേഷമാണ് പ്രതികള്‍ രാത്രികാലങ്ങളില്‍ എടിഎം കവര്‍ച്ച നടത്തുന്നത്.ഈ രീതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെയും കലൂര്‍ ജംഗ്്ഷന് സമീപത്തെയും എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചാ ശ്രമം നടന്നിരുന്നു. സെക്യൂരിറ്റി അലാറം അടിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു.
പ്രതികളുടെ സിസിടിവി. ദൃശ്യങ്ങള്‍ പോലസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഡിസിപി പൂങ്കുഴലി, അസി.കമ്മീഷണര്‍ ലാല്‍ജി എന്നിവരുടെ മേല്‍നോട്ടത്തില്‍ എറണാകുളം നോര്‍ത്ത് സി ഐ സിബി ടോം, എസ് ഐ അനസ്, കൊച്ചി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ സിറ്റി ഷാഡോ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടി കൂടിയത്.
0 Comments