NEWS UPDATE

6/recent/ticker-posts

പോലീസ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

നീലേശ്വരം: പോലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കാസര്‍കോട് ഏ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനുമായ പ്രകാശനാണ് (35) നീലേശ്വരം റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ട്രെയിന്‍ തട്ടി മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രകാശനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ എത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതായാണ് സംശയിക്കുന്നത്. ഭാര്യയും കുട്ടികളും ഉണ്ട്.

ഏ ആര്‍ ക്യാമ്പില്‍ നിന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ നിയമിച്ചിരുന്നതായാണ് വിവരം.

Post a Comment

0 Comments