NEWS UPDATE

6/recent/ticker-posts

പൂര്‍ണ ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ച് ഗര്‍ഭിണി മരണപ്പെട്ടു. തായല്‍ നായന്‍മാര്‍മൂല സ്വദേശിനിയും ആദൂരിലെ ഹനീഫ(സൗദി)യുടെ ഭാര്യയുമായ സമീറ (36)യാണ് ശനിയാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ച് മരിച്ചത്.[www.malabarflash.com]

പൂര്‍ണ ഗര്‍ഭിണിയായ സമീറയെ ബുധനാഴ്ചയോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്.ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ സിസേറിയന്‍ നടത്തി. എന്നാല്‍ സമീറ മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടി വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഭര്‍ത്താവിനൊപ്പം സൗദിയിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. സുലൈമാന്‍ ഹാജി-സഫിയ ദമ്പതികളുടെ മകളാണ്. മകള്‍: സഹ്ബ. സഹോദരങ്ങള്‍: ഷബീര്‍, തന്‍വീര്‍, ജുനൈദ്, ഫാത്തിമ, പരേതനായ തസ്‌രീഫ്. 

Post a Comment

0 Comments