പോലിസുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന വൃദ്ധനെ എസ്‌ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍ ദ്യശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ പോലിസ് നടപടിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് നടപടി.
നേരത്തേ റേഞ്ച് ഡിഐജി റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടുകയും അന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.ചടയമംഗലം പോലിസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷജീമാണ് വയോധികന്റെ മുഖത്തടിച്ചത്. ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികനെയാണ് ഇയാള്‍ അടിച്ചത്.
0 Comments