ചെമ്മന്തട്ടയിലെ പാടത്തുള്ള വാഴത്തോപ്പില്‍ ഒളിച്ച് കഴിയവേയാണ് ഇവര്‍ പിടിയിലായത്. കൃത്യം നടക്കുമ്പോള്‍ അഭയജിത്തും ശ്രീരാഗും ആയുധം കയ്യില്‍ കരുതിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
അറസ്റ്റിലായ മൂന്ന് പ്രതികളും സനൂപിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി നന്ദന്‍ സംഭവം നടന്നത് രണ്ടാം ദിനം തന്നെ പോലീസിന്റെ പിടിയിലായിരുന്നു.
0 Comments