കണ്ണൂര്‍: ന്യൂമാഹി അഴിക്കലില്‍ ആര്‍എസ്എസ് ആക്രമണം. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.തലക്കും കൈകാലുകൾക്കും വെട്ടേറ്റ അഴീക്കലിലെ കേളന്റവിട ശ്രീജിത്ത‌് (49), പുതിയപുരയിൽ ശ്രീഖിൽ (28) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക‌് ഇരുമ്പ‌് വടികൊണ്ടുള്ള അടിയേറ്റ‌് അഴീക്കലിലെ കൊട്ടാപ്പീന്റവിട അജിത്തിനെ (30) തലശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.[www.malabarflash.com]
ബുധനാഴ‌്ച രാത്രി ഒമ്പതോടെ പത്തംഗ സംഘമാണ‌് ആക്രമിച്ചത‌്. അഴീക്കലിലെ സിപിഐ എം ബ്രാഞ്ച് ഓഫീസായ പാട്യം ഗോപാലൻ സ‌്മാരക മന്ദിരത്തിനും ആക്രമണമുണ്ടായി. ന്യൂമാഹി പഞ്ചായത്തംഗം ശ്രീദേവിയുടെ മകനാണ് പരിക്കേറ്റ ശ്രീഖിൽ.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
0 Comments