NEWS UPDATE

6/recent/ticker-posts

'സലാം ഫുട്‌ബോള്‍' ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങും

ദുബൈ: കേരള ജൂനിയര്‍ ടീമിലും കര്‍ണാടകക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ച മധുര കോട്ട്‌സിന്റെ പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന പുതിയോട്ടില്‍ അബ്ദുല്‍ സലാമിനെയും കാല്‍പ്പന്തു കളിയെയും കുറിച്ച് 'സലാം ഫുട്‌ബോള്‍' എന്ന പുസ്തകം ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങും.[www.malabarflash.com]


പതിനഞ്ചു വര്‍ഷത്തോളം അബുദാബിയില്‍ പ്രവാസിയായിരുന്നു സലാം. കളിച്ച കളികളിലൊക്കെ ഗോളടിച്ചു മൈതാനചരിത്രത്തില്‍ സലാം തന്റെ പേര് കൃത്യമായി അടയാളപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതം എവിടെയും അടയാളപ്പെടുത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇങ്ങനയൊരു പുസ്തകം തയാറാക്കാന്‍ തീരുമാനിച്ചത്. 

കേരളത്തിലെയും ഇന്ത്യയിലെയും ഫുട്‌ബോള്‍ രംഗത്തെക്കുറിച്ചും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. 

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.ടി. അബ്ദുറബ്ബാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ഐ എം വിജയന്‍, യു ഷറഫ് അലി, കുരികേശ് മാത്യു, റിക്കി ബ്രൗണ്‍ തുടങ്ങി കാല്‍പ്പന്തുകളിയിലെ പ്രശസ്തരും ഒ. അബ്ദുറഹ്മാന്‍, അബു, കമല്‍ വരദൂര്‍, ഒ. ബ്ദുല്ല, ഹമീദ് ചേന്ദമംഗല്ലൂര്‍ സി.ടി. അബ്ദുറഹിം, മലിക് നാലകത്ത് തുടങ്ങി മാധ്യമ മേഖലയിലെ പ്രശസ്തരും എഴുത്തുകാരുമായ 40 ഓളം പേര്‍ സലാമിന്റെ ജീവിത കഥയും കാല്പന്തിനെക്കുറിച്ചും എഴുതുന്നു.

കേരളത്തിലും കര്‍ണാടകയിലും കൂടെ കളിച്ചവരുടെ അനുഭങ്ങള്‍ക്ക് പുറമെ ഒരുകാലത്തു കേരളത്തില്‍ കാല്‍പ്പന്തുകളിയില്‍ തിളങ്ങി പിന്നെ പ്രവാസം സ്വീകരിച്ചവരുടെ അനുഭവങ്ങളും പുസ്തകത്തില്‍ കടന്നു വരുന്നുണ്ട്. പെന്‍ഡുലം ബുക്ക്‌സ് ആണ് പ്രസാധകര്‍.

1980 കളില്‍ തെന്നിന്ത്യന്‍ മൈതാനങ്ങളില്‍ മുഴങ്ങിക്കേട്ട പേരായിരുന്നെങ്കിലും ഈ വര്‍ഷം ജൂലൈ മാസത്തില്‍ സലാം മരിക്കുമ്പോള്‍ അയല്‍വാസികള്‍ക്കുപോലും അറിയില്ലായിരുന്നു. സലാം അറിയപ്പെട്ട കളിക്കാനായിരുന്നുവെങ്കിലും. പലര്‍ക്കും അദ്ദേഹം ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന ഒരു സാധാരണ കാല്പന്തുകളിക്കാരന്‍ മാത്രമായിരുന്നു. 

ഇതുപോലെയുള്ള ഒരുപാട് താരങ്ങളുണ്ട്. നമ്മുടെ നാട്ടിലെ ഫുട്ബാള്‍ രംഗം നേരിടുന്ന ഈ വേദനകരമായ യഥാര്‍ഥ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു പുസ്തകമിറക്കാന്‍ ആലോച്ചിതെന്നു കെ.ടി അബ്ദുറബ്ബ് പറഞ്ഞു

Post a Comment

0 Comments