NEWS UPDATE

6/recent/ticker-posts

മഹാരാഷ്ട്രയില്‍ ശിവസേന നേതാവിനെ വെടിവച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവിനെ വെടിവച്ച് കൊന്നു. ശിവസേന പൂനെ അദ്ധ്യക്ഷന്‍ രാഹുല്‍ ഷെട്ടി (43) ആണ് കൊല്ലപ്പെട്ടത്. ലോണാവാലയിലാണ് സംഭവം നടന്നത്.[www.malabarflash.com]

നേരത്തെ ലോണാവാലയുടെ സിറ്റി യൂണിറ്റ് പ്രസിഡന്റായിരുന്നു രാഹുല്‍ ഷെട്ടി. കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങള്‍ തുടങ്ങി ഏഴ് ക്രിമിനല്‍ കേസുകള്‍ ഇദ്ദേഹത്തിനെതിരെയുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ചായക്കടയില്‍ നില്‍ക്കുമ്പോഴാണ് ഷെട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. 
ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.തലയിലും നെഞ്ചിലും വെടിയേറ്റ ഷെട്ടിയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു. നേരത്തേ വ്യക്തിപരമായ ശത്രുതയില്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോണാവാലയില്‍ വെച്ച് ഷെട്ടിയുടെ പിതാവ് ഉമേഷും കൊല്ലപ്പെട്ടിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൂരജ് അഗര്‍വാള്‍ (43), ദീപാലി ഭിലാരെ (45) എന്നിവരാണ് പ്രതികള്‍. ഇവരെ പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. 

അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണമാണ് നിലവില്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലിസ് വ്യക്തമാക്കി.

Post a Comment

0 Comments