NEWS UPDATE

6/recent/ticker-posts

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: കൺട്രോൾ റൂം തുറന്നു

കാസർകോട്: ഒക്ടോബർ 2,3,4 തീയ്യതികളിൽ നടക്കുന്ന എസ് എസ് എഫ് 27 മത് കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ കൺട്രോൾ റൂം തുറന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് മത്സരങ്ങൾ നടക്കുന്നത്.[www.malabarflash.com]


മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ്. ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ, അബ്ദുറഹ്മാൻ അഹ്സനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ,ഹാജി അമീറലി ചൂരി,റശീദ് സഅദി, ശംസീർ സൈനി, ശാഫി ബിൻ ശാദുലി, സുബൈർ ബാഡൂർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments