NEWS UPDATE

6/recent/ticker-posts

സ്കൂൾ കെട്ടിടോദ്ഘാടനത്തിന് അനുമതി നിഷേധിച്ചത് രാഹുൽ ഗാന്ധിയെ അപമാനിക്കാൻ സി.പി.എം നടത്തിയ രാഷ്​ട്രീയ നാടകം: യു.ഡി.എഫ്

കൽപറ്റ: നിശ്ചയിച്ചുറപ്പിച്ച പരിപാടിക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചത് രാഹുൽ ഗാന്ധി എം.പിയെ അപമാനിക്കാൻ സി.പി.എം കളിച്ച തരംതാണ കളിയെന്ന് യു.ഡി.എഫ്.[www.malabarflash.com]

കഴിഞ്ഞ കുറച്ച് കാലങ്ങളായി മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിലെ എം.എൽ.എമാർക്കൊന്നും ഇല്ലാത്ത ഒരു ഉദ്ഘാടന മാനിയ കൽപറ്റ എം.എൽ.എക്ക് പിടിപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി, അല്ലേൽ ഉദ്ഘാടകൻ എം.എൽ.എ എന്നതാണ് ഇവിടെ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതെന്നും അതിെൻറ ഭാഗമായുള്ള തരംതാണ രാഷട്രീയ നാടകമാണ് ഉണ്ടായതെന്നും ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് കൽപറ്റ നിയോജക മണ്ഡലം ചെയർമാൻ റസാഖ് കൽപറ്റ, പി.പി. ആലി, എ.പി. ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

േപ്രാട്ടോകോളിെൻറ പേര് പറഞ്ഞ് അവസാന നിമിഷത്തിൽ പരിപാടി റദ്ദാക്കിയതിലൂടെ രാഹുൽ ഗാന്ധിയെ അപമാനിക്കുകയാണ് സി.പി.എമ്മും ഇടത് മുന്നണിയും ചെയ്തത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം ലാക്കാക്കി കൊണ്ടുള്ള അവസരവാദപരമായ ഈ പിൻമാറ്റത്തിനെതിരെ ശകതമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. 

ജില്ല ഭരണകൂടത്തിെൻറ നടപടിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലക്യഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. ആലി അധ്യക്ഷത വഹിച്ചു. ടി.ജെ. ഐസക്, റസാഖ് കല്‍പറ്റ, എ.പി. ഹമീദ്, ഗിരീഷ് കല്‍പറ്റ, ഉഷാതമ്പി, കെ.എം. തൊടി മുജീബ്, സാലി റാട്ടക്കൊല്ലി, പി.പി. ഷൈജല്‍, പി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments