NEWS UPDATE

6/recent/ticker-posts

സ്ത്രീയെ അപമാനിച്ചുകൊണ്ട് വാട്ട്‌സ് ആപ്പ് മെസേജ് : പ്രതിക്ക് അരക്കോടി രൂപയോളം പിഴ

അബുദാബി: വാട്സ്ആപ്പ് വഴി യുവതിയെ അപകീർത്തിപ്പെടുത്തുന്ന മെസ്സേജ് അയച്ച യുവാവിന് വൻ തുക പിഴ. അബുദാബിയിലാണ് സംഭവം അരങ്ങേറിയത്. [www.malabarflash.com]

അബുദാബി കോടതി തന്നെയാണ് ഏതാണ്ട് അര കോടി രൂപയോളം ഇന്ത്യൻ രൂപ വരുന്ന പിഴ യുവാവിന്റെ മേൽ ചുമത്തിയത്. ഈ തുകയിൽ പരാതിക്കാരിയായ യുവതിക്ക് നൽകേണ്ട നഷ്ടപരിഹാര തുകയും ഉൾപെടും.

യുവതി തനിക്കയച്ച സന്ദേശങ്ങൾ സഹിതം പോലീസിൽ ബന്ധപെടുകയായിരുന്നു. അതികം വൈകാതെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐ.റ്റി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചു എന്ന പേരിലാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Post a Comment

0 Comments