NEWS UPDATE

6/recent/ticker-posts

ഹാഥ്​റസ് അന്വേഷണ ഉദ്യോഗസ്ഥ​െൻറ ഭാര്യ തൂങ്ങി മരിച്ച നിലയില്‍

ലക്‌നൗ: ഉത്തർപ്ര​ദേശിലെ ഹാഥ്​റസ് കൂട്ട ബലാത്സംഗക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ(എസ്​.ഐ.ടി) ഉദ്യോഗസ്ഥ​ന്റെ  ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍.[www.malabarflash.com] 

എസ്‌.ഐ.ടിയിലെ മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡി.ഐ.ജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് (36) ആണ് ആത്മഹത്യ ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്​​.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പുഷ്പ ആത്മഹത്യ ചെയ്തത്. ലക്‌നൗവിലെ വീട്ടിലെ മുറിയില്‍ പുഷ്പയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹാഥ്​റസ് കൊലപാതകത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നുമുളള പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പ്രത്യക അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. എന്നാല്‍, യു.പി സര്‍ക്കാരിന്റെ  ആവശ്യപ്രകാരം കേസ് സി.ബി.ഐ.യ്ക്ക് കൈമാറി.

Post a Comment

0 Comments