സംപാജെയിലെ ബാലകൃഷ്ണ ഗൗഢയുടെ മകള്‍ മധുശ്രീയാണ് (26) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സാമ്പ്യ കോല്യയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ലോക്ക് ഡൗണ്‍ ആയതിനാല്‍ ആശുപത്രി ഹോസ്റ്റലില്‍ ആണ് താമസിക്കുന്നത്. നേരത്തെ യുവതി മുത്തശിയുടെ സംപാജെയിലെ വീട്ടില്‍ താമസിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം തോട്ടം കാണാന്‍ പോകുന്നതായി മുത്തശിയോട് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ കാണാതാവുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ വീടിന് പരിസരത്തെ കുളത്തിലാണ് മൃതദേഹം കണ്ടത്.
അഞ്ച് വര്‍ഷം മുൻപ് ദേവിചരണ്‍ എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നു. പിന്നീട് കഴിഞ്ഞ ജൂണില്‍ യുവതിയുടെ എതിര്‍പ്പ് വകവെക്കാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. വിവാഹിതനായ ശേഷവും അയാള്‍ തന്നെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി ഡയറിയില്‍ കുറിച്ചതായി പോലീസ് പറഞ്ഞു. മറ്റാരെയെങ്കിലും വിവാഹം കഴിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കുറിപ്പ് അടിസ്ഥാനമാക്കി യുവതിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ വിട്ടല്‍ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ സംപാജെയില്‍ സംസ്‌കരിച്ചു.

0 Comments