പളളിക്കര: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്വാഭിമാനയാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് കല്ലിങ്കാൽ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ തീജ്വാലകത്തിച്ചു.[www.malabarflash.com]
ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നേതാവ് റാഷിദ് പളളിമാൻ അദ്ധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ഷറഫു മൂപ്പൻ, ഷിബിലി ടി.കെ എന്നിവർ നേതൃത്വം നൽകി.
0 Comments