ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ റദ്ദാക്കി. കോവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരങ്ങൾ റദ്ദാക്കാൻ ഫിഫ തീരുമാനിച്ചത്.[www.malabarflash.com]
ഈ വര്‍ഷം നവംബര്‍ രണ്ടിനാണ് ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് 2021 ഫെബ്രുവരിയിലേക്ക് മത്സരങ്ങൾ മാറ്റിവച്ചിരുന്നു. നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ലോകകപ്പ് റദ്ദാക്കാൻ ഫിഫ തീരുമാനിച്ചത്.
അതേസമയം, 2022ലെ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടത്തുമെന്നും ഫിഫ അറിയിച്ചു. അതിഥേയരായ ഇന്ത്യ ഉൾപ്പെടെ 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കേണ്ടിയിരുന്നത്.
0 Comments