വിവോ വി 20 പ്രോ ഡിസംബര്‍ രണ്ടിന് ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. ഫോണിന്റെ വിലവിവരങ്ങൾ എല്ലാം നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ വിവോ വി20 പ്രോയ്ക്ക് 29,990 രൂപ വിലയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ സൈറ്റുകളിലും രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും.[www.malabarflash.com]
ഫോണിന്റെ ഗ്ലോബൽ പതിപ്പിലുള്ള അതേ ഫീച്ചറുകളുമായാണ് വിവോ വി20 പ്രോ 5ജി ഇന്ത്യയിൽ എത്തുക എന്നാണ് വിവരം. 6.44 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലോ, ഡ്യുവൽ സെൽഫി ക്യാമറകൾ. സ്ക്രീനിൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ടാകും. ട്വിറ്റെറിലൂടെയാണ് കമ്പനി ഈ കാര്യങ്ങൾ പുറത്ത് വിട്ടത്.
0 Comments