NEWS UPDATE

6/recent/ticker-posts

ഉപ്പളയില്‍ ഓട്ടോക്കിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു യുവാവ്‌ മരിച്ചു

ഉപ്പള: ഓട്ടോക്കിടിച്ച സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊവ്വലിലെ അബ്ബാസ് കോട്ട – സുഹ്‌റ ദമ്പതികളുടെ മകന്‍ എം.കെ. മുഹമ്മദ് മഷൂദ് (24) ആണ് മരിച്ചത്.[www.malabarflash.com]

സുഹൃത്ത് ബോവിക്കാനത്തെ ഉഷ അന്റണിയുടെ മകന്‍ ഉണ്ണി സുന്ദറി (23)നെയാണ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാച്ച വൈകുന്നേരം ഏഴ് മണിയോടെ ഉപ്പള ഹനഫി പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം. സ്‌കൂട്ടറിന്റെ ഹാന്റ്ല്‍ ഓട്ടോക്ക് തട്ടി സ്‌കൂട്ടര്‍ റോഡിലേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ മഷൂദിനെ നാട്ടുകാര്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Post a Comment

0 Comments