ആലുവ കോട്ടപ്പുറം കരുമാല്ലൂര്‍ മാമ്പ്ര തെക്കുംപറമ്പില്‍ ടി.കെ. അബ്ദുള്‍ സലാമിന്റെ ഭാര്യ സബീന (35) ആണു മരിച്ചത്. അബ്ദുള്‍ സലാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രാത്രി ബീച്ചില്‍നിന്നു തിരിച്ചു വീട്ടിലേക്കു പോകവേ ബീച്ച് റോഡില്‍ മത്സ്യത്തൊഴിലാളികളുടെ ഷെല്‍ട്ടറിനു സമീപത്തുവച്ചാണ് നായ വട്ടം ചാടിയതും കാര്‍ വലതുവശത്തെ കായലില്‍ പതിച്ചതും.
രാത്രി ബീച്ചില്‍നിന്നു തിരിച്ചു വീട്ടിലേക്കു പോകവേ ബീച്ച് റോഡില്‍ മത്സ്യത്തൊഴിലാളികളുടെ ഷെല്‍ട്ടറിനു സമീപത്തുവച്ചാണ് നായ വട്ടം ചാടിയതും കാര്‍ വലതുവശത്തെ കായലില്‍ പതിച്ചതും.
അബ്ദുള്‍ സലാമാണ് കാര്‍ ഓടിച്ചിരുന്നത്. രാത്രിയായതിനാല്‍ റോഡ് വിജനമായിരുന്നു. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. അബ്ദുള്‍ സലാം ഒച്ചവച്ചതിനെ തുടര്‍ന്ന് കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ചിലരെത്തിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കായലില്‍ വീണ കാര്‍ 90 ശതമാനവും മുങ്ങിപ്പോയി. കാറിന്റെ ഡോര്‍ തുറന്ന് അബ്ദുൾ സലാം സബീനയുമായി പുറത്തു വന്നെങ്കിലും ശക്തമായ ഒഴുക്കുമൂലം ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. കായലില്‍ മുങ്ങിപ്പോയ ഇരുവരെയും രക്ഷാപ്രവര്‍ത്തകര്‍ പൊക്കിയെടുത്തെങ്കിലും അബ്ദുൾ സലാമിനെ മാത്രമെ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞുള്ളൂ.
മക്കള്‍: അമീന, ആസിഫ്, മര്വാന്.
0 Comments