NEWS UPDATE

6/recent/ticker-posts

പ്രചാരണത്തിനിറങ്ങൂ, എത്ര സീറ്റ് കിട്ടുമെന്ന് കാണാം: മോദിയെ വെല്ലുവിളിച്ച് ഒവൈസി

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.[www.malabarflash.com]

മോദി നേരിട്ടെത്തിയാലും എത്ര സീറ്റ് ബിജെപിക്കു നേടാന്‍ കഴിയുമെന്ന് കാണാമെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദ് പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി വമ്പന്മാരെ തന്നെ കളത്തിലിറക്കാനാണു ബിജെപി നീക്കമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

'നിങ്ങള്‍ നരേന്ദ്ര മോദിയെ പ്രചാരണത്തിന് എത്തിക്കൂ. എന്തു സംഭവിക്കുമെന്ന് അറിയാം. അദ്ദേഹത്തിന്റെ യോഗങ്ങള്‍ സംഘടിപ്പിക്കൂ. എത്ര സീറ്റ് നേടാന്‍ കഴിയുമെന്ന് കാത്തിരുന്നു കാണാം' - ഹൈദരാബാദില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഒവൈസി വെല്ലുവിളിച്ചു.

ഇത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പാണ്. അവര്‍ വികസനത്തെക്കുറിച്ച് സംസാരിക്കില്ല. ഹൈദരാബാദ് വികസിത നഗരമായിക്കഴിഞ്ഞു. പല ബഹുരാഷ്ട്ര കമ്പനികളും ഇവിടെയുണ്ട്. എന്നാല്‍ ഹൈദരാബാദിന്റെ പ്രതിച്ഛായ നശിപ്പിച്ച് അതെല്ലാം തകര്‍ക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി. 

ബിജെപി ആരോപിക്കും പോലെ ഹൈദരാബാദില്‍ പാക്കിസ്ഥാന്‍കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അതു പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പരാജയമാണെന്ന് ഒവൈസി പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്‌‌ലിംകള്‍ക്കുമിടയില്‍ വെറുപ്പിന്റെ വേലിക്കെട്ട് തീര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയ ബിജെപിയുടെ ബെംഗളൂരു എംപി തേജസ്വി സൂര്യ, ഒവൈസിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടത്. ഒവൈസി കളിക്കുന്നത് വര്‍ഗീയ, വിഭജന രാഷ്ട്രീയമാണെന്നും ഒവൈസിക്കുള്ള ഓരോ വോട്ടും ഇന്ത്യക്കെതിരാണെന്നും തേജസ്വി പറഞ്ഞിരുന്നു. ഒവൈസി ജിന്നയുടെ അവതാരമാണെന്ന പ്രസ്താവനയും വിവാദമായി.

Post a Comment

0 Comments