NEWS UPDATE

6/recent/ticker-posts

പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ‍ മരിച്ചു

കോട്ടയം: പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ‍ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ‍ അസിസ്റ്റന്റ് മാനേജർ രാമപുരം ഗാന്ധിനഗർ‍ വെട്ടുവയലിൽ സെബിൻ ഏബ്രഹാം (29) ആണ് മരിച്ചത്. കുട്ടിച്ചന്റെ മകനാണ്.[www.malabarflash.com]

18നു രാവിലെ എട്ടിനായിരുന്നു അപകടം. പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു.

ഓടിയെത്തിയ നാട്ടുകാർ തീ അണച്ചു. ഉടൻ 2 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബിൻ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചു. മാതാവ് കുസുമം ചികിത്സയിലാണ്. 

 കട്ടപ്പന ഇരട്ടയാർ പാലയ്ക്കീൽ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. സഹോദരങ്ങൾ: അനു, എബിൻ. സംസ്കാരം നടത്തി.

Post a Comment

0 Comments