നിലവില്‍ ബീറ്റാ പരീക്ഷണത്തിലാണ് ടാസ്‌ക് മേറ്റ് ആപ്പ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും റഫറല്‍ കോഡ് ഇല്ലാതെ ആര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ല.
പല തരത്തിലുള്ള ടാസ്‌കുകളാണ് ഗൂഗിള്‍ ടാസ്‌ക് മേറ്റ് ഒരുക്കുക. ഒരു റസ്റ്റോറന്റിന്റെ ചിത്രം പകര്‍ത്തുക, സര്‍വ്വേയുടെ ഭാഗമായുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരങ്ങള്‍ നല്‍കുക, ഇംഗ്ലീഷിലുള്ള വാചകങ്ങള്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുക തുടങ്ങി ഒരിടത്തിരുന്നും പുറത്ത് പോയും ചെയ്യേണ്ട ജോലികളും ആപ്പിലുണ്ടാവും. പൂര്‍ത്തിയായ ടാസ്‌കുകള്‍, ശരിയായി ചെയ്തവ, നിങ്ങളുടെ ലെവല്‍, പരിശോധനയിലുള്ള ടാസ്‌കുകള്‍ എന്നിവ ആപ്പില്‍ കാണാം. ഓരോ ടാസ്‌കിന്റേയും പ്രതിഫലമെത്രയെന്നും ആപ്പില്‍ കാണിച്ചിട്ടുണ്ടാവും. പ്രാദേശിക കറന്‍സിയിലാണ് ഉപയോക്താക്കള്‍ക്ക് പ്രതിഫലം നല്‍കുന്നത്. പുറത്തുനിന്നുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന ടാസ്‌കുകളും ഗൂഗിള്‍ തന്നെ നേരിട്ട് നല്‍കുന്ന ടാസ്‌കുകളും ഇതിലുണ്ടാവും.
സ്ഥാപനങ്ങള്‍ക്ക് അതാത് മേഖലകളില്‍ വ്യവസായം ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനും മറ്റും ഈ സേവനം പ്രയോജനപ്പെടുത്താം. കടകളുടെയും കെട്ടിടങ്ങളുടേയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ ഗൂഗിളിന് അതിന്റെ മാപ്പിങ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്നതും ആപ്പിന്റെ പ്രത്യേകതയാണ്.

0 Comments