NEWS UPDATE

6/recent/ticker-posts

ഗൂഗിള്‍ പേ സൗജന്യ സര്‍വ്വീസ് നിര്‍ത്തുന്നു; പണ കൈമാറ്റത്തിന് നിശ്ചിത ഫീസ്

ഇനിമുതല്‍ ഗൂഗിള്‍ പേ വഴിയുള്ള പണ കൈമാറ്റത്തിന് നിശ്ചിത ഫീസ് നല്‍കേണ്ടി വരും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണ കൈമാറ്റത്തിന് 1.5 ശതമാനം ഫീസാണ് ഈടാക്കുന്നത്.[www.malabarflash.com] 

രണ്ടായിരം രൂപയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. കൂടാതെ, ആപ്പ് വഴി കൈമാറുന്ന പണം ബാങ്ക് അക്കൗണ്ടിലേക്ക് എത്താന്‍ 1-3 ദിവസമെടുക്കുമെന്നും കമ്പനി പറയുന്നു. ഫീസ് ഏര്‍പ്പെടുത്തിയതോടൊപ്പം 2021 ജനുവരി മുതല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ വെബ് ആപ്ലിക്കേഷനായ pay.google.com വഴി പണം കൈമാറാനോ സ്വീകരിക്കാനോ കഴിയില്ല.

പണ കൈമാറ്റത്തിന് ഗൂഗിള്‍ പേ ആപ്പ് തന്നെ ഉപയോഗിക്കേണ്ടി വരും. വെബ് ആപ്ലിക്കേഷന്റെ പ്രധാന സേവനമായ പിയര്‍-ടു-പിയര്‍ പേയ്മെന്റുകളും ഇതോടൊപ്പം നീക്കം ചെയ്യപ്പെടും. മാനേജുമെന്റ് പേയ്മെന്റ് രീതി ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വെബ് ആപ്ലിക്കേഷന്‍ നീക്കം ചെയ്യുന്നതിനൊപ്പം 2021 ജനുവരി മുതല്‍ പഴയ ഗൂഗിള്‍ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യമായിരുന്നു ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ഗൂഗിള്‍ പേ കമ്പനി പുറത്തിറക്കിയത്. പുതിയ ഫീച്ചറുകള്‍ക്കൊപ്പം ഗൂഗിള്‍ പേ ലോഗോയും മാറ്റിയിട്ടുണ്ട്. പുതിയ ഗൂഗിള്‍ പേ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്ന് ഗൂഗിള്‍ ജനറല്‍ മാനേജരും വിപിയുമായ സീസര്‍ സെന്‍ഗുപ്ത പറഞ്ഞു

Post a Comment

0 Comments