വോട്ടെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്കായി തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമാക്കണമെന്ന നിർദേശം പോലീസ് മുന്നോട്ടു വച്ചാൽ മാത്രം തെരഞ്ഞെടുപ്പു രണ്ടു ഘട്ടമാകും.
ഡിസംബർ ആദ്യവാരമോ രണ്ടാം വാരമോ തദ്ദേശ തെരഞ്ഞെടുപ്പു നടക്കും. മറ്റു പൊതുതെഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വ്യത്യസ്തമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. നഗരമേഖലകളിൽ ഒഴികെയുള്ളവർ മൂന്നു വോട്ട് ചെയ്യണം.

സ്വാഭാവികമായും വോട്ടെടുപ്പിനും ക്രമീകരണങ്ങൾക്കും കൂടുതൽ സമയം ആവശ്യമാണ്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാകുന്പോൾ വോട്ടെടുപ്പു നീളുമെന്നു കണ്ടാണ് പോളിംഗ് സമയം ഒരുമണിക്കൂർ നീട്ടിയത്.
2015ൽ ഏഴു ജില്ലകൾ വീതം രണ്ടുദിവസമായിട്ടാണ് തെരഞ്ഞെടുപ്പു നടന്നത്. കോവിഡിന്റെ സാഹചര്യത്തിൽ ഇത്തവണ ഒറ്റദിവസംകൊണ്ട് വോട്ടെടുപ്പു പൂർത്തിയാക്കുന്നതാണു നല്ലതെന്നാണ് കമ്മീഷന്റെ നിഗമനം. ചർച്ചകൾ പൂർത്തിയായ ശേഷം മാത്രമേ വോട്ടെടുപ്പ് തീയതിയിൽ വ്യക്തത വരുത്തൂ.
0 Comments