ചെന്നൈ: കോയമ്പത്തൂർ ക്രോസ്കട്ട് റോഡിലെ പവിഴം ജ്വല്ലറിയിൽനിന്ന് നാല് പവന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ മലയാളി ദമ്പതികൾ അറസ്റ്റിലായി. ആലപ്പുഴ സ്വദേശികളായ സുധീഷ്-ഷാനി ദമ്പതികളാണ് പ്രതികൾ.[www.malabarflash.com]
വിവിധ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങൾ നോക്കിയെങ്കിലും ഒന്നും വാങ്ങാതെ കടയിൽനിന്ന് ഇറങ്ങിപ്പോയി. ഈ സമയത്ത് നടത്തിയ പരിശോധനയിലാണ് 1.82 ലക്ഷം രൂപ വിലമതിപ്പുള്ള 32.37 ഗ്രാം സ്വർണമാല നഷ്ടപ്പെട്ടതറിയുന്നത്. തുടർന്ന് കാട്ടൂർ പോലീസ് സി.സി.ടി.വി കാമറ പരിശോധിച്ചതിനുശേഷം ദമ്പതികളെ പിടികൂടുകയായിരുന്നു.
യുവതി തന്റെ കഴുത്തിലെ സ്വർണമാല അഴിച്ചുവെച്ച് പുതിയതെടുത്ത് അണിഞ്ഞ് തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിലടച്ച ഇരുവരുടെയും പേരിൽ ആലപ്പുഴയിലും മറ്റും നിരവധി മോഷണ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
0 Comments