NEWS UPDATE

6/recent/ticker-posts

കാസര്‍കോട് നഗരത്തിലെ ഫുട്‌വെയര്‍ വ്യാപാരി വാക്‌വെല്‍ ഹസൈനാര്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ ബദ്‌രിയ ഹോട്ടലിന് സമീപത്തെ വാക്‌വെല്‍ ഫുട്‌വെയര്‍ ഉടമയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ പള്ളത്തടുക്ക ഹസൈനാര്‍ എന്ന പി. ഹസൈനാര്‍ (55) അന്തരിച്ചു.[www.malabarflash.com] 

വര്‍ഷങ്ങളായി ഫുട്‌വെയര്‍ കട നടത്തിവരികയായിരുന്നു. ചെങ്കള സന്തോഷ് നഗറിലാണ് വീട്. പള്ളത്തടുക്ക ജുമാമസ്ജിദ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ അന്തുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. 

ഭാര്യ: മറിയുമ്മ. മക്കള്‍: ജുനൈദ്, റൈഹാന, ജുമൈല, സുഹൈല. മരുമക്കള്‍: നൗഫല്‍ ചൂരി (ദുബായ്), സത്താര്‍ ബേവിഞ്ച, മിസ്‌രിയ. സഹോദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, ഇബ്രാഹിം, യൂസഫ്, മൊയ്തു, അബ്ദുല്‍ ഹമീദ്, പരേതരായ എ.പി.എ അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍, ആയിഷാബി.

Post a Comment

0 Comments