അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ക്യാന്‍ഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷന്‍ (Renew application) എന്ന ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകള്‍ക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ നല്‍കി അന്തിമ അപേക്ഷ സമര്‍പ്പിക്കണം.
ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് വെബ്‌സൈറ്റിലെ അപ്ലൈ ഓണ്‍ലൈന്‍ എസ്.ഡബ്ല്യു.എസ് (Apply online-sws) എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിക്കാനും സാധിക്കും.
പ്രവേശനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ എസ്.ഡബ്ല്യു.എസ് (create candidate login-sws) എന്ന ലിങ്കിലൂടെ രൂപീകരിക്കണം.
പ്രവേശനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ എസ്.ഡബ്ല്യു.എസ് (create candidate login-sws) എന്ന ലിങ്കിലൂടെ രൂപീകരിക്കണം.
അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം സാധ്യമാകാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ക്യാന്‍ഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷന്‍ എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകള്‍ തിരുത്തണം.
പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകള്‍ക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒഴിവുകള്‍ക്ക് അനുസൃതമായി വേണം പുതിയ ഓപ്ഷനുകള്‍ നല്‍കേണ്ടത്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂള്‍/ കോമ്പിനേഷനുകള്‍ മാത്രമാണ് ഓപ്ഷനുകളായി തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ.
0 Comments