ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാ നത്തെ മുഴുവൻ ജില്ലകളിലും നിരോധനാജ്ഞ നീട്ടിക്കൊണ്ട് അതത് ജില്ലാ കളക്ടർമാർ ഉത്തരവിറക്കിയത്.
ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ 15 വരെ തുടരും. പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം പേർ കൂട്ടം കൂടാൻ പാടില്ല എന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് അതത് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ വിവാഹം, ശവസംസ്കാരം എന്നിവ ഒഴികെയുള്ള പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും തുടരും. വിവാഹചടങ്ങുകളിൽ 50 പേരെയും സംസ്കാരചടങ്ങുകളിൽ 20 പേരെയും മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ.
ബീച്ചുകളും പാര്‍ക്കുകളും തുറക്കും
തിരുവനന്തപുരം: കേരളത്തിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്കായി ഇന്നുമുതല്‍ തുറന്നു നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും പുതിയ നടപടികള്‍.
ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ പത്തു മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇവിടെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
പുരവഞ്ചികള്‍, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് ഒക്ടോബര്‍ പത്തിന് പുനരാരംഭിച്ചത്. അതിനാല്‍ തന്നെ സാമൂഹ്യഅകലം, മാസ്ക്, സോപ്പ്, സാനിറ്റൈസര്‍ എന്നിവയടങ്ങിയ എസ്എംഎസ് മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്താന്‍ എളുപ്പമായിരുന്നു. മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്ഥാനത്തെ പ്രധാന വരുമാനസ്രോതസായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായി.
നിയന്ത്രിതമായ പ്രവേശനാനുമതി ഇല്ലാത്ത ബീച്ചുകള്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കവാടം രൂപികരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസര്‍, കൈകഴുകൽ മുതലായ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ചെയ്യാന്‍ പാടില്ലാത്തതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പു വരുത്തും. ഏഴു ദിവസത്തില്‍ താഴെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമല്ല. പക്ഷേ, അവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാനാഗ്രഹിക്കുന്നവര്‍ ഏഴാം ദിവസം ഐസിഎംആര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ അംഗീകൃതമായ ലാബുകളില്‍ കൊവിഡ് പരിശോധനയ്ക്കു വിധേയരാകേണ്ടതാണ്.

0 Comments