വെള്ളിയാഴ്‌ച പുലർച്ചെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു.
കാസിം – റസിയ ദമ്പതികളുടെ മകനാണ് റാഷിദ്. ഇരുവരും ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചുവളർന്നവരാണ്. അബുദാബിയിൽ രണ്ട് സ്ഥലങ്ങളിലാണ് താമസിക്കുന്നതെങ്കിലും വാരാന്ത്യങ്ങളിൽ ഇരുവരും കാണാറുണ്ട്. അത്തരത്തിലുള്ള ഒരു കൂടിച്ചേരൽ ഇരുവരുടെയും അവസാനത്തേതായതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്‌ച നാട്ടിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ.
ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്‌ച നാട്ടിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ.
0 Comments