ഉദുമ: വീട്ടുകാർ ആശുപത്രിയിലേക്ക് പോയ സമയത്ത് വീട് കുത്തിതുറന്ന് 11 പവൻ സ്വർണ്ണം കവർന്നു. ഉദുമ ഏരോൽ മുല്ലച്ചേരിലെ സൈനബയുടെ വീട് കുത്തിതുറന്നാത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കവർന്നത്.[www.malabarflash.com]
സൈനബയുടെ മകളെ പ്രസവത്തിനായി വ്യാഴാഴ്ച കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൈനബയും മകളും ഇവരുടെ മൂത്ത മകളും വീട് പൂട്ടി ഇളയ മകളുടെ പ്രസവത്തിനായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. ഇവരുടെ ഇളയ മകനെ സമീപത്തെ ബന്ധുവീട്ടിലാക്കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ മകൻ വീട്ടിൽ വന്നപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. സാധനങ്ങളെല്ലാം വീട്ടിനകത്ത് വാരിവലിച്ചിട്ട നിലയിലായിരുന്നു. മകൻ ഉടൻ തന്നെ വിവരം ബന്ധുക്കളെ അറിയിക്കുകയായായിരുന്നു. പിന്നീട് മേൽപറമ്പ പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായയെ കൊണ്ടുവന്നും പരിശോധന നടത്തി.
0 Comments