NEWS UPDATE

6/recent/ticker-posts

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; ബേക്കലിലെ 19 കാരിയെ പഴനിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കൊല്ലം സ്വദേശി പിടിയില്‍

ബേക്കല്‍: ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച ബേക്കല്‍ സ്വദേശിനിയായ 19 കാരിയെ പഴനിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം ഇരവിപുരത്തെ വിഷ്ണുവിനെ (23) യാണ്‌ ബേക്കല്‍ സി ഐ അനില്‍കുമാര്‍ അറസ്റ്റ്‌ ചെയ്തത്‌.[www.malabarflash.com]


2020 ഫെബ്രുവരിയിലാണ്‌ സംഭവം. ബേക്കല്‍ സ്വദേശിനിയായ പത്തൊമ്പതുകാരിയും വിഷ്ണുവും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്‌. പിന്നീട്‌ ഇരുവരും കടുത്ത പ്രണയത്തിലാകുകയുമായിരുന്നു. പിന്നാലെ രണ്ടുപേരും വീടുവിട്ടു. പെൺകുട്ടിയെ കാണാതായതോടെ യുവതിയുടെ വീട്ടുകാർ പരാതിയുമായി ബേക്കല്‍ പോലീസിനെ സമീപിച്ചു. പോലീസ് കേസെടുത്ത്‌ അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതിനിടെ യുവതി നാടകീയമായി നാട്ടില്‍ തിരിച്ചെത്തുകയും കേസുണ്ടെന്നറിഞ്ഞതോടെ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകുകയുമായിരുന്നു. ഇതിനു ശേഷം യുവതി വിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താൻ വഞ്ചിക്കപ്പെട്ടുവെന്ന്‌ ബോധ്യപ്പെട്ട യുവതി വിഷ്ണുവിനെതിരെ തന്നെ പീഡിപ്പിച്ചതായി കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിഷ്ണു തന്നെ പളനിയിലേക്ക്‌ കൊണ്ടുപോകുകയും അവിടുത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന്‌ കൈയൊഴിഞ്ഞുവെന്നുമാണ്‌ യുവതിയുടെ പരാതി. യുവതിയെ പീഡിപ്പിച്ചതിന്‌ ബേക്കല്‍ പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്തതോടെ വിഷ്ണു ഒളിവില്‍ പോയി.

ഇതിനിടെ അടിപിടിക്കേസുമായി ബന്ധപ്പെട്ട്‌ വിഷ്ണുവിനെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ്‌ ചെയ്തിരുന്നു. ഈ വിവരമറിഞ്ഞ ബേക്കല്‍ പോലീസ്‌ വിഷ്ണുവിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തുന്നതിനും കസ്റ്റഡിയില്‍ ലഭിക്കുന്നതിനുമായി കൊല്ലം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് വിഷ്ണുവിനെ കോടതി ബേക്കല്‍ സി ഐയുടെ കസ്റ്റഡിയില്‍ വിട്ടത്. വിഷ്ണുവിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയ ശേഷം സി ഐയുടെ നേതൃത്വത്തില്‍ പഴനിയിലെ ഹോട്ടല്‍ മുറിയിലെത്തിച്ച്‌ തെളിവെടുത്തു.

Post a Comment

0 Comments