രാത്രി 7.59 ഓടെയാണ് മലപ്പുറത്ത് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപോർട്ട്. റിക്ടർ സ്കെയിലിൽ 2.5 ആണ് ഭൂകമ്പം കണക്കാക്കിയത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ പ്രതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലായിരുന്നു. എടപ്പാൾ, അണ്ണക്കമ്പാട്, കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂർ, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നത്. പ്രഭവ കേന്ദ്രം മഞ്ചേരിയിൽ നിന്ന് 17 കിലോ മീറ്ററും പൊന്നാനിയിൽ നിന്ന് 30 കിലോമീറ്ററും ദൂരെയാണെന്നാണ് റിപോർട്ടിൽ പറയുന്നത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം ഭൂചലനം ഉണ്ടായ പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വിള്ളൽ രൂപപ്പെട്ടിട്ടുണ്ടോയെന്ന് നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട്.
0 Comments