കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ആതിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണചൂടിനിടെ ഒളിച്ചോടിയത്. ഇവിടെ 706 വോട്ടുകൾ നേടിയ സി.പി.എമ്മിലെ രേഷ്മ സജീവൻ വിജയിച്ചു. കോൺഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകൾ നേടി.
പ്രചരണത്തിനിടെ നാടുവിട്ട യുവതി പിന്നീട് കാസർകോട് ബേഡകത്തെ കാമുകനെ വിവാഹം കഴിച്ച് പുതിയ ദാമ്പത്യത്തിലേക്ക് കടന്നിരുന്നു. യുവതിയുടെ ഭർത്താവ് മാലൂർ പഞ്ചായത്തിലെ മറ്റൊരു വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കിയാണ് യുവതി കാമുകനൊപ്പം കാസർകോട്ടേക്ക് കടന്നത്. ബേഡഡുക്ക സി.പി.എം കോട്ടയിലെ അരിച്ചെപ്പ് സ്വദേശിക്കൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകൻെറ കുടുംബം ഉറച്ച സി.പി.എമ്മുകാരാണ്. അമ്മ പാർട്ടി അംഗമാണ്.

0 Comments